Tചെറുകിട സംരംഭകർ ബില്ലിംഗ് / അക്കൗണ്ടിംഗ് / സ്റ്റോക്ക് മാനേജ്മന്റ് എന്നീ മേഖലകളിൽ നേരിടുന്ന സംശയങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം നൽകാനുള്ള ശ്രമമാണ് ഈ Suggestions പോസ്റ്റുകൾ. കൂടുതൽ അറിവുകളിലേക്കും അന്വേഷണത്തിനും ഈ പേജ് ലൈക് ചെയ്യുക ഇതിലെ പോസ്റ്റുകൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടാൻ ഷെയർ ചെയ്യുക. എങ്കിൽ ചില കാര്യങ്ങൾ ചർച്ച ചെയ്യാം. 1. എന്തുകൊണ്ട് ബില്ലിംഗ് സോഫ്റ്റ്വെയർ വേണം? 2 . എങ്ങനെ ഒരു നല്ല ബില്ലിംഗ് സോഫ്റ്റ്വെയർ ടീമിനെ കണ്ടെത്താം? 3 . ബില്ലിംഗ് സോഫ്റ്റ്വെയറിൽ എന്തൊക്കെ സവിശേഷതകൾ ഉണ്ടെന്നു ഉറപ്പു വരുത്തണം?
1. എന്തുകൊണ്ട് ബില്ലിംഗ് സോഫ്റ്റ്വെയർ വേണം?
ബില്ലിംഗ് സോഫ്റ്റ്വെയർ നമ്മുടെ ബിസിനെസ്സിൽ ആവശ്യമായി വരുന്നത് ചില പ്രതിസന്ധികളെ നേരിടാനാണ്. അതിലൊന്ന് നമുക്കറിയാവുന്നപോലെ തന്നെ ബില്ലിംഗ് ആണ്. ടാക്സ്, ഡിസ്കൗണ്ട്, ഇവ കണക്കു കൂട്ടുന്നതും , മാസം തോറും ടാക്സ് റിട്ടേൺ ഫയൽ ചെയ്യാനുള്ള ഇൻവോയ്സ് ലിസ്റ്റ് എടുക്കാനും ഇപ്പോ വലിയ ബുദ്ധിമുട്ടുള്ള ഒന്ന് തന്നെ. അതുപോലെ സ്റ്റോക്ക്, കസ്റ്റമർ ബാലൻസ്, സപ്ലയർ ബാലൻസ്, ക്യാഷ്, ബാങ്ക്, ചെക്ക്, ബിസിനസ് ലോൺ, ചിട്ടി, ഇതിന്റെ ഒക്കെ മാസതവണകൾ , ലാഭ നഷ്ട കണക്കുകൾ എഴുതിവക്കുക , ആസ്തിയും കടങ്ങളും ശരിയായി വിലയിരുത്തുക, സെയിൽസ് റിട്ടേൺ, പർചെസ് റിട്ടേൺ എന്നീ കാര്യങ്ങൾ ഒരു വലിയ ഭാരമായി വരുകയും ബിസിനസ് ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയവും അധ്വാനവും പണവും ഇതിനായി മാറ്റി വയ്ക്കേണ്ടി വരുകയും ചെയ്യുകയാണെങ്കിൽ ഒരു ബില്ലിംഗ് സോഫ്റ്റ്വെയർ ബിസിനെസ്സിലേക്കു കൊണ്ടുവരുന്നതാണ് നല്ലതു. ഇത്രയും പ്രതിസന്ധികൾ ഇല്ലെങ്കിൽ സോഫ്റ്റ്വെയർ എന്ന ആശയം വേണമെങ്കിൽ ഒഴിവാക്കാം. കാരണം അതിനായി പണം ചിലവാക്കിയാലും അത് ശരിയായി ഉപയോഗിക്കണം എന്നില്ല. ഇത്രയും വിലയിരുത്തിയതിനു ശേഷം ഒരു ബില്ലിംഗ് സോഫ്റ്റ്വെയർ വേണം എന്ന് തന്നെയെങ്കിൽ അപ്പോളാണ് രണ്ടാമത്തെ ചോദ്യത്തിന് പ്രസക്തി.
2 . എങ്ങനെ ഒരു നല്ല ബില്ലിംഗ് സോഫ്റ്റ്വെയർ ടീമിനെ കണ്ടെത്താം?
ഒരു നല്ല ടീമിനെ കണ്ടെത്തുക എന്നത് ഇത്തിരി ശ്രദ്ധിക്കേണ്ട ഒന്ന് തന്നെ. ഒരുപാടു കോംപെറ്റീഷൻ ഉള്ള ഒരു മേഖലയാണ് ഇത്. അതുകൊണ്ടു തന്നെ ഒരല്പം ശ്രദ്ധിക്കുക. ചില ചോദ്യങ്ങൾ ചോദിയ്ക്കാൻ നമ്മൾ തയാറാവണം.
റേറ്റ് അല്ല റേറ്റിംഗ് ആണ് പ്രധാനം.
1. നമ്മളെ പരിചയപ്പെടുത്തുന്ന പ്രൊഡക്ടിൽ അഥവാ ബില്ലിംഗ് / അക്കൗണ്ടിംഗ് സോഫ്റ്റ്വെയറിൽ അവർ എത്രത്തോളം ആത്മവിശ്വാസം ഉള്ളവരാണ്. നമുക്ക് ആവശ്യമുള്ള കാര്യങ്ങളാണോ അതോ അവരുടെ സോഫ്റ്റ്വെയറിൽ ഉള്ള സവിശേഷതകളുടെ ലിസ്റ്റ് ആണോ അവർ നമുക്ക് മുൻപിൽ വക്കുന്നത് എന്നത് ശ്രദ്ധിക്കുക. 2. നമ്മുടെ ആവശ്യങ്ങൾ പറയുകയും നമുക്ക് വേണ്ട സൊല്യൂഷൻ ഡെവലപ്പ് ചെയ്തു തരാൻ അവരുടെ വ്യവസ്ഥകൾ എന്തൊക്കെയെന്നും ചോദിച്ചറിയുക. 3. സോഫ്റ്റ്വെയർ ചെയ്തു കഴിഞ്ഞാൽ പിന്നീടുള്ള സപ്പോർട്ട്, ട്രെയിനിങ് എന്നിവയുടെ നടപടി ക്രമങ്ങൾ എങ്ങനെ എന്ന് മനസിലാക്കുക. 4. സോഫ്റ്റ്വെയർ എങ്ങനെ വർക്ക് ചെയ്യുന്നു എന്നും അതിൽ നാം പ്രതീക്ഷിക്കുന്നതെല്ലാം ഉണ്ടെന്നെന്നും ഉറപ്പുവരുത്താൻ ഡെമോ പ്രേസേന്റ്റേഷൻ കാണുക. 5. ഇത്രയും കഴിഞ്ഞു നാം തൃപ്തരെങ്കിൽ മാത്രം റേറ്റ് ചോദിക്കുക. 6. കഴിയുമെങ്കിൽ ആ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നവരുടെ റിവ്യൂ റേറ്ററിങ് പരിശോധിക്കുക ഈ ആറു കാര്യങ്ങൾ നമുക്ക് അനുകൂലമെങ്കിൽ ആ ടീമിനെ നമുക്ക് തിരഞ്ഞെടുക്കാം.
3 . ബില്ലിംഗ് സോഫ്റ്റ്വെയറിൽ എന്തൊക്കെ സവിശേഷതകൾ ഉണ്ടെന്നു ഉറപ്പു വരുത്തണം?
1. സ്റ്റോക്ക് മാനേജ്മന്റ് പ്രോഡക്റ്റ് മാസ്റ്റർ ആഡ് ചെയ്യമ്പോൾ അതിന്റെ ടാക്സ്, സെയിൽസ് പ്രൈസ്, MRP, ഒരു ഡിസ്ട്രിബൂട്ടർ ആണെങ്കിൽ ഡീലർ പ്രൈസ്, വോൾസെയിൽസ് പ്രൈസ്, എന്നിവ സെറ്റ് ചെയ്യാൻ സാധിച്ചിരിക്കണം. പല കാറ്റഗറി ആയി തിരിക്കുവാനും ഒന്നിൽ കൂടുതൽ യൂണിറ്റ് ആഡ് ചെയ്യാനും സാധിക്കണം. ക്രെഡിറ്റ് സെയിൽസ് , ക്രെഡിറ്റ് പർച്ചസ് സാധ്യമാകണം. സ്റ്റോക്ക് മാനേജ്മെന്റിൽ പ്രധാനമായും വരുന്ന വൗച്ചറുകൾ ഇവയാണ്. സെയിൽസ്, പർച്ചസ്, സെയിൽസ് റിട്ടേൺ, പർച്ചസ് റിട്ടേൺ, സ്റ്റോക്ക് അഡ്ജസ്റ്മെന്റ് വൗച്ചർ. പ്രധാനമായും വേണ്ട റിപോർട്സ് പ്രോഡക്റ്റ് സ്റ്റോക്ക് റിപ്പോർട്ട്, സ്റ്റോക്ക് ലെഡ്ജർ റിപ്പോർട്ട്, റീഓർഡർ ലിസ്റ്റ്, ടാക്സബിൾ ഇൻവോയ്സ് ലിസ്റ്റ്, ടാക്സ് റിപ്പോർട്ട് , മന്ത്ലി വൗച്ചർ ഹിസ്റ്ററി റിപ്പോർട് എന്നിവയാണ്. ഇതിൽ കൂടുതൽ റിപ്പോർട് പല കമ്പനിയും ചെയ്യാറുണ്ട്. എങ്കിലും ഈ റിപ്പോർട് ഉണ്ടെന്നു ഉറപ്പു വരുത്തേണ്ടതാണ്. 2. അക്കൗണ്ട്സ് മാനേജ്മന്റ് അക്കൗണ്ട്സ് മാനേജ്മന്റ് എന്നതിൽ പ്രധാനമായും കസ്റ്റമർ ബാലൻസ്, സപ്ലയർ ബാലൻസ്, ക്യാഷ്, ബാങ്ക് എന്നിവയാണ്. ഇതിന്റെയെല്ലാം ട്രാൻസാക്ഷൻ കൃത്യമായി ചെയ്യാൻ , ജേർണൽ വൗച്ചർ, കസ്റ്റമർ കളക്ഷൻ എൻട്രി, സപ്ലയർ പയ്മെന്റ്റ് എൻട്രി, എക്സ്പെൻസ് എൻട്രി, ബാങ്ക് ഡെപ്പോസിറ്റ്, ബാങ്ക് വിത്ഡ്രോവൽ,എന്നീ വൗച്ചറുകൾ വേണം. ട്രയൽ ബാലൻസ്, പ്രോഫിറ്റ് & ലോസ് , ക്യാഷ് ബുക്ക്, ബാങ്ക് ബുക്ക്, അക്കൗണ്ട് ലെഡ്ജർ സ്റ്റെമെന്റ്സ്, ബാലൻസ് ഷീറ്റ് എന്നിവയിലൂടെ നമ്മുടെ ബിസിനസ് വിലയിരുത്താൻ കഴിയണം. ബില്ലിങ്ങ് സോഫ്റ്റ്വെയർ എന്ന ആശയത്തിലേക്ക് പോകുമ്പോൾ ഇത്രയും ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിൽ പ്രധാനപ്പെട്ടത് എന്ന് തോന്നുന്നതും ഞങ്ങൾ വിട്ടുപോയതും കമന്റ് ചെയ്യാവുന്നതാണ്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലോ അതല്ലാതെ ബില്ലിംഗ് ,അക്കൗണ്ടിംഗ് , സ്റ്റോക്ക്, വൗച്ചറുകൾ എന്നിവയിൽ സംശയങ്ങൾ ഉണ്ടെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റിൽ ഉള്ള ചാറ്റ് വിൻഡോ ഉപയോഗിക്കുക. അതിന്റെ ലിങ്ക് അവസാനം നൽകുന്നതാണ്. ബില്ലിംഗ് സോഫ്റ്റ്വെയർ ഏതായാലും അതിൽ ഡാറ്റ എൻട്രി ചെയ്യുമ്പോൾ ഉണ്ടാകുന്ന സംശയങ്ങളും ചോദിക്കാവുന്നതാണ്. ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ തയ്യാറാണ്. For more details : www.mosebilling.com
billing software, accounting software, inventory software
Comments